സാംസങ് എസ് 6ഉം എസ് 6 എഡ്ജും വിപണിയിലെത്തി

സാംസങ് പുതിയതായി അവതരിപ്പിക്കുന്ന സൂപ്പര്‍ ഫോണുകളായ എസ് 6ഉം എസ് 6 എഡ്ജും ഇന്ത്യന്‍ വിപണിയിലെത്തി. യുഎസ്, യുകെ, ജര്‍മ്മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ വിപണികളോടൊപ്പം ഇന്ത്യയിലും ഫോണുകളുടെ വില്‍പ്പന ആരംഭിച്ചു.

ഇരു വശങ്ങളിലും കര്‍വ്ഡ് ഡിസ്‌പ്ലേയുള്ള എസ് 6 എഡ്ജ് സാംസങിന്റെ നവീന ഡിസൈനിങ്ങില്‍ രൂപകല്‍പ്പന ചെയ്യപ്പെട്ടിരിക്കുന്നു. ആപ്പിള്‍ ഫോണുകള്‍ക്ക് കനത്ത വെല്ലുവിളിയുമായാണ് സാംസങിന്റെ പുതിയ ഫോണുകള്‍ എത്തിയിരിക്കുന്നത്.

കുറഞ്ഞവിലയില്‍ കൂടുതല്‍ സൗകര്യങ്ങളും മികച്ച ലുക്കും വാഗ്ദാനം ചെയ്യുന്ന ഫോണുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് ലഭിച്ചു കഴിഞ്ഞു. ഭാരവും കനവും കുറഞ്ഞ മോഡലുകള്‍ കൈകാര്യം ചെയ്യാന്‍ സൗകര്യമുണ്ട്. 49,900 രൂപയിലാണ് വിലആരംഭിക്കുന്നത്. എസ് 6 32 ജിബിക്ക് 49,900, 64 ജിബിക്ക് 55,900, 128ജിബിക്ക് 60,900 എന്നിങ്ങനെയാണ് വിപണിവില.

Top