സാംസങിന്റെ് സ്മാര്‍ട്ട് ഫോണായ ഗാലക്‌സി കോര്‍2 വില കുറച്ചു

ഐഫോണും മോട്ടോ ജിയും വില കുറച്ചതിന് പിന്നലെ  ഇപ്പോള്‍ സാംസങ് ഗാലക്‌സി കോര്‍ 2 സ്മാര്‍ട്ട് ഫോണിന്റെ വിലയും കുറച്ച് വിപണി പിടിക്കാന്‍ ഒരുങ്ങുന്നു.  നാലായിരം രൂപയോളം കുറച്ച് വിപണിയിലെത്തുന്നത്. കഴിഞ്ഞ ജൂലൈയില്‍ 11,900 രൂപയ്ക്ക് വിപണിയിലിറക്കിയ ഫോണിന്റെ വിലയാണ് ഇപ്പോള്‍ 8,007 രൂപയായിട്ടാണ് കുറച്ചത്.

ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റില്‍ പ്രവര്‍ത്തിക്കുന്ന ഡ്യൂവല്‍ സിം ഫോണിന് 4.5 സ്‌ക്രീന്‍ ഡിസ്‌പ്ലേയാണുള്ളത് . 1.2 ഗിഗാഹെര്‍ട്‌സ് ക്വാഡ് കോര്‍ പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 768 എം.ബി റാമും 4 ജി.ബി ഇന്റേണല്‍ സ്‌റ്റോറേജുമുണ്ട്.

5 എം.പി ഓട്ടോഫോക്കസ് പിന്‍ക്യാമറയും 0.3 എം.പി വിജിഎ ഫ്രണ്ട് ക്യാമറയുമുണ്ട്. കൂടാതെ മൈക്രോ എസ്ഡി കാര്‍ഡി ഉപയോഗിച്ച് 64 ജിബി വരെ മെമ്മറി കൂട്ടാനാകും. ത്രിജി,വൈഫൈ,ബ്ലുടൂത്ത് സൗകര്യങ്ങളും ഫോണിലുണ്ട്

Top