സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു മുന്നോടിയായുള്ള സര്‍വകക്ഷിയോഗം ഇന്നു വൈകിട്ടു ഡല്‍ഹിയില്‍ നടക്കും. പ്രമുഖ പാര്‍ട്ടികളുടെ ലോക്‌സഭയിലേയും രാജ്യസഭയിലേയും നേതാക്കളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പങ്കെടുത്തേക്കുമെന്നാണ് സൂചന. ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജനാണ് യോഗം വിളിച്ചിരിക്കുന്നത്. സമ്മേളനം സുഗമമായി നടത്തിക്കൊണ്ടു പോകാന്‍ എല്ലാ കക്ഷികളുടേയും പിന്തുണ തേടുന്നതിനാണ് യോഗം വിളിച്ചിരിക്കുന്നത്.

Top