തിരുവനന്തപുരം: ലക്ഷ്മണ രേഖ കടക്കരുതെന്ന് ബി.ജെ.പി എം.പിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പാര്‍ട്ടിയെയും സര്‍ക്കാരിനെയും വെട്ടിലാക്കുന്ന പ്രസ്താവനകള്‍ നടത്തരുതെന്ന് മോഡി നിര്‍ദ്ദേശിച്ചു. അതിരു വിട്ട പ്രസ്താവനകള്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കുമെന്നും മോഡി എം.പിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
ക്രിസ്മസ് ദിനത്തിലെ പരിപാടിയും മതപരിവര്‍ത്തനവും ഉന്നയിച്ച് പ്രതിപക്ഷം രാജ്യസഭയില്‍ ബഹളം വച്ചു. ഇതേ തുടര്‍ന്ന് സഭ 15 മിനിറ്റ് നിര്‍ത്തി വച്ചു. മതപരിവര്‍ത്തനമടക്കം ഏതു വിഷയവും ചര്‍ച്ച ചെയ്യാമെന്ന് വെങ്കയ്യ നായിഡു അറിയിച്ചു.