സര്‍ക്കാരിനെ കുരുക്കുന്ന തെളിവുമായി ബാലകൃഷ്ണ പിള്ള വിജിലന്‍സില്‍

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ആര്‍ ബാലകൃഷ്ണ പിള്ള വിജിലന്‍സില്‍ മൊഴിനല്‍കി. കെ.എം മാണി കുറ്റം ചെയ്തുവെന്ന് ബോധ്യമുണ്ടെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

മാണിക്കെതിരെ കേസെടുത്ത സാഹചര്യം കെ.ബാബുവിനും ബാധകം. ബാബുവിനെതിരെ ക്വിക്ക് വേരിഫിക്കേഷന്‍ വേണമെന്നും ബാലകൃഷ്ണ പിള്ള. വിജിലന്‍സിന് മൊഴി നല്‍കിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top