സരിത ലൈംഗിക പീഡനത്തിനിരയായെന്ന്‌ മൊഴിനല്‍കിയതായി മജിസ്‌ട്രേറ്റ്‌

തിരുവനന്തപുരം: ലൈംഗികമായി പീഡിപ്പിച്ചെന്ന് സരിത മൊഴി നല്‍കിയതായി മജിസ്‌ട്രേറ്റ് എന്‍.വി രാജുവിന്റെ വെളിപ്പെടുത്തല്‍. സരിത പറഞ്ഞ പേരുകള്‍ ഓര്‍മ്മയില്ലെന്നും മജിസ്‌ട്രേറ്റ് സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി.

ഏതോ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് സരിത പേരുകള്‍ പറഞ്ഞത്. സരിത പറഞ്ഞ പേരുകള്‍ തനിക്ക് പരിചയമില്ലാരുന്നുവെന്നും കേസുമായി നേരിട്ട് ബന്ധമില്ലാത്തതിനാല്‍ സരിത പറഞ്ഞ പേരുകള്‍ രേഖപ്പെടുത്തിയില്ല. പകരം രേഖാമൂലം പരാതി എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടെന്നും എന്‍.വി രാജു വ്യക്തമാക്കി.

Top