സരിത എസ്.നായര്‍ സിനിമയിലേക്കും

തിരുവനന്തപുരം: സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ്.നായര്‍ സിനിമയില്‍ അഭിനയിക്കുന്നു. തലസ്ഥാനത്തെ ഒരു കൂട്ടം യുവാക്കളുടെ സംരഭമായ പത്മശ്രീ മീഡിയ നിര്‍മ്മിച്ച അന്ത്യ കൂദാശ എന്ന ചിത്രത്തിലൂടെയാണ് സരിതയുടെ സിനിമ പ്രവേശം. കിരണ്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുകയാണ്.

ചിത്രത്തിന്റെ തിരക്കഥയും നിര്‍മ്മാണവും സൂരജ് സുകുമാരന്‍ നായരും ഛായാഗ്രഹണം അഗോഷ് വൈഷ്ണവും മനുപ്രസാദും വിവേക് രാജും ആണ്.

ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നില്‍ വൈകാതെയുണ്ടാകും. മീരാനായര്‍, ബിനുരാജ്, ഗണേഷ്‌കുമാര്‍ എന്നീ യുവതാരങ്ങളും ഈ ലൌ സസ്‌പെന്‍സ് ത്രില്ലറിലുണ്ട്. പ്രതിഫലമൊന്നും വാങ്ങാതെ അഭിയിച്ച സരിതയുടെ സ്‌റാര്‍ വാല്യു ചിത്രത്തിന് നേട്ടമാകുമെന്നാണ് അണിയറക്കാരുടെ കണക്കുകൂട്ടല്‍.

സോളാര്‍ തട്ടിപ്പു കേസിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മാധ്യമങ്ങള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്തയാളായിരുന്നു സരിത എസ് നായര്‍. നേരത്തെ സോളാര്‍ പ്രശ്‌നത്തെ പ്രധാന വിഷയമാക്കി സോളാര്‍ സ്വപ്നം എന്ന പേരില്‍ ഒരു ചിത്രം പുറത്തിറങ്ങിയിരുന്നുവെങ്കിലും ചിത്രം വലിയ വിജയമായിരുന്നില്ല.

Top