സരിതാ ദേവിയ്ക്ക് താത്കാലിക സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: ബോക്‌സിങ് താരം സരിതാ ദേവിയ്ക്ക് അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷന്റെ താത്കാലിക സസ്‌പെന്‍ഷന്‍. ചൊവ്വാഴ്ച ചേര്‍ന്ന എക്‌സിക്യുട്ടീവ് കമ്മറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.

ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ വിധികര്‍ത്താക്കളുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് വെങ്കല മെഡല്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചിരുനനു സരിതാ ദേവി. ഇതേത്തുടര്‍ന്നാണ് താല്‍ക്കാലിക സസ്‌പെന്‍ഷന്‍.

സരിതയ്ക്ക് പുറമേ പരിശീലകരായ ഗുര്‍ബക്ഷ് സിംഗ് സന്ധുവിനേയും ഇഗ്ലേസിയാസ് ഫെര്‍ണ്ടാസനിയേയും സാഗര്‍ മാല്‍ ദയാലിനേയും സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

Top