തിരുവനന്തപുരം: സരിത.എസ്.നായരുടെ വാട്‌സ് ആപ്പ് വീഡിയോ പ്രചരിപ്പിച്ച കേസില്‍ അന്വേഷണം നടത്താന്‍ ഹൈടെക് കുറ്റാന്വേഷണ സംഘത്തിന് നിര്‍ദേശം. അന്വേഷണം നടത്തി രണ്ടുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം. തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ വാട്‌സ് ആപ് വഴി പ്രചരണം നടത്തുന്നുവെന്ന് കാണിച്ച് സരിത നല്‍കിയ പരാതിയിന്മേല്‍ മനുഷ്യാവകാശ കമ്മീഷനാണ് അന്വേഷണത്തിന് ഉത്തരവ് നല്‍കിയത്.
സരിതയുടെ വാട്‌സ് ആപ്പ് ദൃശ്യങ്ങള്‍: ഹൈടെക് കുറ്റാന്വേഷണ സംഘം പരിശോധിക്കും


