സരിതയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവം അന്വേഷിക്കണമെന്ന് കോടതി

പത്തനംതിട്ട: വാട്‌സ് ആപ്പ് വഴി സരിതയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ പത്തനംതിട്ട സി.ജെ.എം കോടതി ഉത്തരവിട്ടു. സരിത കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പത്തനംതിട്ട സി.ഐയോട് കേസെടുത്ത് അന്വേഷിക്കാനാണ് കോടതി നിര്‍ദേശം.

ഐടി ആക്ട് പ്രകാരമാണ് സരിതയുടെ പരാതി. ദൃശ്യങ്ങള്‍ പ്രചരിപ്പിത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണെന്നാണ് സരിതയുടെ ആരോപണം. ചിലരെ തനിക്ക് സംശയമുണ്ടെന്നും പേരുകള്‍ മൊഴിനല്‍കുമ്പോള്‍ പറയുമെന്നും സരിത പറഞ്ഞു.

Top