സമുദ്രാതിര്‍ത്തി ലംഘിച്ച 36 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കൂടി വിട്ടയച്ചു

രാമേശ്വരം: സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് ലങ്കന്‍ നാവികസേന പിടികൂടിയ 36 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. രാമേശ്വരം സ്വദേശികളായ മത്സ്യത്തൊഴിലാളികളെയാണ് ലങ്കന്‍ കോടതി വിട്ടയച്ചത്. സെപ്റ്റംബര്‍ ഒമ്പതിനാണ് ഇവര്‍ ലങ്കന്‍ നാവികസേനയുടെ പിടിയിലായത്.

എന്നാല്‍ ഇവരുള്‍പ്പെടെ 76 മത്സ്യത്തൊഴിലാളികളാണ് വിവിധ ദിവസങ്ങളിലായി ലങ്കന്‍ നാവികസേന പിടികൂടിയത്. ഇതില്‍ പകുതിയോളം പേരെ മാത്രമേ മോചിപ്പിച്ചിട്ടുള്ളു.

Top