ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഉദയംപേരൂര്‍ ബോട്ട്‌ലിങ് പ്ലാന്റിലെ കരാര്‍ തൊ!ഴിലാളികളുടെ സമരം തുടരും. തൊഴിലാളികളുമായി മാനേജ്‌മെന്റ് രണ്ടാം വട്ടം നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. പ്രശ്‌നപരിഹാരത്തിനായി ഇരുവിഭാഗവും ഇന്ന് വീണ്ടും ചര്‍ച്ച നടത്തും.
വിവിധ ആവശ്യങ്ങളുന്നയിച്ച് ഐഒസി ഉദയംപേരൂര്‍ പ്ലാന്റിലലെ കരാര്‍ തൊ!ഴിലാളികള്‍ നടത്തിവന്ന സമരം നാലാംദിവസം പിന്നിട്ട സാഹചര്യത്തില്‍ പാചകവാതക വിതരണം പ്രതിസന്ധിയിലായിരുന്നു . ഇതിനെത്തുടര്‍ന്നാണ് മാനേജ്‌മെന്റ് തൊഴിലാളി യൂണിയനുമായി ഇന്നലെ ചര്‍ച്ച നടത്തിയത്.
എന്നാല്‍ തൊ!ഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മാനേജ്‌മെന്റ് തയ്യാറായില്ല. ജനുവരിയില്‍ അവസാനിച്ച കരാര്‍ പുതുക്കുക.
തൊഴിലാളികള്‍ക്ക് ഇന്‍സന്റീവ്‌സ് നല്‍കുക, കരാര്‍ തൊഴിലാളകള്‍ക്ക് ഇടക്കാല അടിയന്തിര സഹായമായി പത്തായിരം രൂപ നല്‍കുക തുടങ്ങിയവയായിരുന്നു ആവശ്യങ്ങള്‍.
ചര്‍ച്ചയില്‍ മാനേജ്‌മെന്റ് നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്ന് തൊ!ഴിലാളി യൂണിയന്‍ പ്രതിനിധികള്‍ ആരോപിച്ചു
അതേസമയം തൊഴിലാളികളുമായി മാനേജ്‌മെന്റ് ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. നിത്യേന 150ഓളം പാചകവാതക ലോറികളാണ് പ്ലാന്റില്‍ നിന്ന് പുറപ്പെടേണ്ടത്. കരാര്‍തൊഴിലാളികള്‍ സമരത്തിലേര്‍പ്പെട്ടതോടെ മധ്യകേരളത്തില്‍ പാചകവാതക ക്ഷാമ രൂക്ഷമായിരിക്കുകയാണ്


