സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം ഒമ്പതാക്കി കുറച്ചേക്കും

ന്യൂഡല്‍ഹി: സബ്‌സിഡി ഇനത്തില്‍ ലഭിക്കുന്ന ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം പന്ത്രണ്ടില്‍ നിന്ന് ഒന്പതായി കുറയ്ക്കാന്‍ നീക്കം. ഇതു സംബന്ധിച്ച ശുപാര്‍ശ ധനമന്ത്രാലയം പെട്രോളിയം മന്ത്രാലയത്തിന് നല്‍കി. സബ്‌സിഡി ചെലവ് കൂടിയതാണ് ഇതിന് കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

ഈ വര്‍ഷത്തോടെ ഗ്യാസിന്റെ സബ്‌സിഡി ഇനത്തിലുള്ള തുക 30 ശതമാനം വര്‍ദ്ധിച്ച് 60,000 കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top