സഫിയ വധക്കേസില്‍ ഒന്നാം പ്രതി ഹംസയ്ക്ക് വധശിക്ഷ

കാസര്‍ഗോഡ്: സഫിയ വധക്കേസില്‍ ഒന്നാം പ്രതി കാസര്‍കോട് മുളിയാര്‍ മാസ്തികുണ്ടിലെ കെ.സി.ഹംസയ്ക്ക് വധശിക്ഷ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എം.ജെ. ശക്തിധരന്‍ വധശിക്ഷ വിധിച്ചത്.

കേസിലെ മൂന്നാം പ്രതിയും ഹംസയുടെ ഭാര്യയുമായ മൈമുനയ്ക്ക് ആറ് വര്‍ഷം തടവും നാലാംപ്രതിയും ഹംസയുടെ ബന്ധുവുമായ കുമ്പള ആരിക്കാടി കുന്നില്‍ എം.അബ്ദുല്ലക്ക് മൂന്നു വര്‍ഷവും തടവും കോടതി വിധിച്ചു.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് അഭിപ്രായപ്പെട്ട കോടതി ഹംസയോട് 10 ലക്ഷം പിഴയടക്കാനും ഉത്തരവായി. പിഴ കെട്ടാത്തപക്ഷം മൂന്നു വര്‍ഷം കഠിന തടവ് അനുഭവിക്കണം. ഇതില്‍ എട്ട് ലക്ഷം രൂപ സഫിയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം. മറ്റ് രണ്ട് പ്രതികളും 5000 രൂപ വീതം പിഴ നല്‍കണം.

വീട്ടു ജോലിക്കു നിന്ന പതിമൂന്ന് കാരിയായിരുന്ന സഫിയയെ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചിട്ട കേസിലാണ് ശിക്ഷാ വിധി. കുടക് കര്‍ണാടക അയ്യങ്കേരിയിലെ മൊയ്തുവിന്റെയും ആയിസുമ്മയുടെയും മകളായ സഫിയയെ 13ാം വയസ്സിലാണ് ഹംസയുടെ വീട്ടില്‍ ഏജന്റ് മുഖേന വീട്ടുജോലിക്കു നിര്‍ത്തിയത്.

സഫിയയെ കാണാതായെന്ന പരാതിയെത്തുടര്‍ന്ന് ഒന്നര വര്‍ഷക്കാലം കേസ് അന്വേഷിച്ചിട്ടും എങ്ങുമെത്താതെ നിലച്ചതിനെ തുടര്‍ന്നു ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണു സഫിയയെ ഗോവയില്‍ കൊലപ്പെടുത്തിയതായി കണ്ടെത്തിയത്.

ഒരു ദൃക്‌സാക്ഷി പോലും ഇല്ലാതെ പൂര്‍ണമായും ശാസ്ത്രീയസാഹചര്യത്തെളിവുകളിലൂടെയാണ് കേസ് തെളിയിച്ചത്. ഇത്തരത്തില്‍ തെളിയിക്കപ്പെട്ട് കോടതിയില്‍ വിധി പറയുന്ന കേരളത്തിലെ രണ്ടാമത്തെ കേസാണ് സഫിയ കേസ്. ആദ്യകേസ് എറണാകുളം കോതമംഗലത്ത് 2009ല്‍ നടന്ന അജാസ് കൊലക്കേസാണ

Top