സദാശിവത്തിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: പി സദാശിവത്തിനെ കേരള ഗവര്‍ണറായി നിയമിച്ചതിനെതിരെ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. വിരമിക്കുന്ന ജഡ്ജിമാര്‍ നിശ്ചിതകാലത്തേക്ക് പുതിയ പദവികള്‍ ഏറ്റെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഹര്‍ജി നല്‍കിയ അലി ബാംഗ്ലൂരിന്റെ അഭിഭാഷകന്റെ വാദം കേട്ടശേഷമാണ് വിഷയത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചത്. ഹര്‍ജി തള്ളി ഉത്തരവിറക്കാനും ചീഫ് ജസ്റ്റിസ് എച്ച്എല്‍ ദത്തുവിന്റെ നേതൃത്വത്തിലുള്ള ബഞ്ച് തയ്യാറായില്ല.

വിരമിച്ച ജഡ്ജിമാര്‍ പദവികള്‍ ഏറ്റെടുക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടാണ് മാര്‍ഗരേഖ പുറത്തിറക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഗവര്‍ണറാകുന്ന ആദ്യത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസാണ് പി. സദാശിവം. ഷീല ദീക്ഷിത് രാജിവെച്ച ഒഴിവിലായിരുന്നു സദാശിവത്തിന്റെ നിയമനം.

Top