സഞ്ജു സാംസണിന് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം

ഹരാരെ: മലയാളി താരം സഞ്ജു വി. സാംസണ് രാജ്യന്തര ക്രിക്കറ്റില്‍ ഇന്ന് അരങ്ങേറ്റം. സിംബാവെക്കെതിരായ അവസാന ട്വന്റി-20 മത്സരത്തിലാണ് സഞ്ജുവിന്റെ അരങ്ങേറ്റം.

ഇന്ത്യക്കായി കളിക്കുന്ന മൂന്നാമത്തെ മലയാളി താരമാണ് സഞ്ജു. സഞ്ജുവിന് മുമ്പ് ടിനു യോഹന്നാനും, എസ്. ശ്രീശാന്തും രാജ്യന്തര ക്രിക്കറ്റില്‍ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. ഇന്നത്തെ മത്സരത്തില്‍ ഹര്‍ഭജന്‍ സിംഗിനു പകരമായാണ് സഞ്ജു അന്തിമ ഇലവനില്‍ ഇടം പിടിച്ചത്. നേരത്തേ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലും സഞ്ജുവിനു സ്ഥാനം ലഭിച്ചിരുന്നെങ്കിലും കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഏകദിന പരമ്പരയും ആദ്യ ട്വന്റി 20 മല്‍സരവും വിജയിച്ച ഇന്ത്യ പരമ്പര തൂത്തുവാരാനാകും ഇറങ്ങുക. ആദ്യ ഏകദിന മല്‍സരത്തില്‍ താളം കണ്ടെത്താനാകാത്ത ഇന്ത്യന്‍ യുവനിര പിന്നീടുള്ള മല്‍സരങ്ങളില്‍ മികവു കാണിച്ചിരുന്നു. ബാറ്റുകൊണ്ടും ബോളുകൊണ്ടും മികച്ച പ്രകടനം നടത്തിയിട്ടും വിജയം അകന്നു നിന്ന പരമ്പരയില്‍ ആശ്വാസ ജയം തേടിയാകും സിംബാവെ ഇറങ്ങുക.

Top