സഞ്ജയ് ദത്തിന് എകെ 47 തോക്ക് കൈമാറിയിട്ടില്ലെന്ന് അബു സലേം

മുംബൈന്: 1993 ലെ മുംബൈ ഭീകരാക്രമണത്തിനു മുന്‍പ് ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന്റെ വീട്ടിലെത്തി ആയുധങ്ങള്‍ കൈമാറിയിട്ടില്ലെന്ന് അധോലോക നായകന്‍ അബു സലേം. മുംബൈയിലെ ടാഡാ കോടതിയിലാണ് അബു സലേം ഇക്കാര്യം അറിയിച്ചത്.

സഞ്ജയ് ദത്തിന്റെ വീട്ടിലെത്തി രണ്ട് എകെ 47 റൈഫിളും ഗ്രനേഡുകളും കൈമാറിയെന്നായിരുന്നു സലേം നേരത്തെ നല്‍കിയിരുന്ന മൊഴി. ഇതാണ് സലേം ഇപ്പോള്‍ നിഷേധിച്ചിരിക്കുന്നത്.

മുംബൈ ഭീകരാക്രമണ സമയത്ത് എകെ 47 റൈഫിള്‍ കൈയ്യില്‍ വച്ചുവെന്ന കേസിലാണ് സഞ്ജയ് ദത്തിനെ അഞ്ചു വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരിക്കുന്നത്. അബു സലേം മറ്റു പ്രതികള്‍ക്കൊപ്പം സഞ്ജയ് ദത്തിന്റെ വീട്ടില്‍ പോയെന്നതും രണ്ടു റൈഫിളുകളും ബുള്ളറ്റുകളും ഗ്രനേഡുകളുമടങ്ങിയ ബാഗ് തിരികെയെടുത്തുവെന്നു പറയുന്നത് തെറ്റാണെന്നാണ് സലേം പറയുന്നത്. തന്റെ വിചാരണ നിയമപരമല്ലെന്നും അനാവശ്യമാണെന്നും സലേം വ്യക്തമാക്കി.

Top