മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഫോട്ടോ ഷെയറിംഗ് സൈറ്റ് ആയ ഇന്‍സ്റ്റഗ്രാമില്‍ അരങ്ങേറി.
തന്റെ 42ാം പിറന്നാള്‍ ദിനത്തിലാണ് സച്ചിന്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത്. ഭാര്യ അഞ്ജലിക്കും മക്കളായ സാറയ്ക്കും അര്‍ജുനുമൊപ്പം എടുത്ത സെല്‍ഫിയാണ് ഇന്‍സ്റ്റഗ്രാമില്‍ സച്ചിന്‍ പോസ്റ്റ് ചെയ്ത ആദ്യ ചിത്രം. ഒപ്പം കുടുംബത്തിനൊപ്പം പിറന്നാള്‍ ദിനം ആഘോഷിച്ചെന്ന അടികുറിപ്പും.
അക്കൗണ്ട് തുടങ്ങി ഒരു മണിക്കൂറിനുള്ളില്‍ 26,000ത്തിലധികം ആളുകളാണ് സച്ചിന്റെ ഫോളോവേഴ്‌സ് ആയി എത്തിയത്.
പിറന്നാള്‍ ദിനത്തില്‍ ക്രിക്കറ്റ് ലോകത്തു നിന്നും പുറത്തുനിന്നും നിരവധി പേര്‍ സച്ചിന് ആശംസകള്‍ നേര്‍ന്നിരുന്നു. വിരാട് കോഹ്ലി, രോഹിത് ശര്‍മ, അനില്‍ കുബ്ലെ എന്നിവരായിരുന്നു സച്ചിന് ആശംസ നേര്‍ന്ന ക്രിക്കറ്റ് ലോകത്തെ പ്രമുഖര്‍. തനിക്ക്് ആശംസ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി പറയാനും മറന്നില്ല സച്ചിന്.
സച്ചിന് ഇന്‍സ്റ്റഗ്രാമില്‍


