സച്ചിന്റെ റെക്കോഡ് തിരുത്തി കോഹ്‌ലി

ധര്‍മശാല: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലുള്ള റെക്കോഡ് യുവതാരം വിരാട് കോഹ്‌ലി മറികടന്നു. കരിയറില്‍ വേഗത്തില്‍ 20 സെഞ്ച്വറി നേടുന്ന ഇന്ത്യക്കാരനെന്ന സച്ചിന്‍ ടെണ്ടുല്‍കറുടെ പേരിലുള്ള റെക്കോര്‍ഡാണ് കോഹ്‌ലി തിരുത്തിയത്.

വെസ്റ്റിന്‍ഡീസുമായുള്ള നാലാം ഏകദിനത്തിലാണ് കോഹിലി ഈ നേട്ടം കൈവരിച്ചത്. ഏകദിനത്തില്‍ 49 സെഞ്ച്വറി നേടിയിട്ടുള്ള സച്ചിന്‍ 197 മത്സങ്ങളില്‍ നിന്നാണ് 20 സെഞ്ച്വറി തികച്ചത്. എന്നാല്‍ കോഹ്‌ലി ഈ നേട്ടം കൈവരിച്ചത് 141 മത്സരങ്ങളില്‍ നിന്നാണ്.

വിന്‍ഡീസിനെതിരായ മത്സരത്തില്‍ കോഹ്‌ലി 127 റണ്‍സെടുത്തിരുന്നു. 141 മത്സരങ്ങളില്‍ നിന്ന് കോഹ്‌ലി 51.57 ശരാശരിയില്‍ 5879 റണ്‍സെടുത്തിട്ടുണ്ട്

Top