തിരുവനന്തപുരം: 2014 ലെ സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 1983, ബാംഗ്‌ളൂര്‍ ഡേയ്‌സ് എന്നീ സിനിമകളിലെ അഭിനയത്തിന് നിവിന്‍ പോളിയും മൈ ലൈഫ് പാര്‍ട്ടനര്‍ എന്ന സിനിമയിലെ അഭിനയത്തിന് സുധേവ് നായരും മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ടു. ബാംഗ്ലൂര്‍ ഡേയ്‌സ്, ഓം ശാന്തി ഓശാന എന്നീ ചിത്രത്തിലെ അഭിനയത്തിന് നസ്രിയ മികച്ച നടിയായി തിരഞ്ഞെടുത്തു.
മികച്ച ചിത്രമായി ജയരാജ് സംവിധാനം നിര്‍വഹിച്ച ഒറ്റാല്‍ തെരഞ്ഞെടുക്കപ്പെട്ടു. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത മൈ ലൈഫ് പാര്‍ട്ടണര്‍ മികച്ച രണ്ടാമത്തെ ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു.
സ്വഭാവ നടനായി അനൂപ് മേനോനെയും മികച്ച സ്വഭാവ നടിയായി സേതുലക്ഷമിയെയും തെരഞ്ഞെടുത്തു.
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. വിവിധ പുരസ്‌കാരങ്ങള്‍ക്കായി 70 സിനിമകളാണ് ജോണ്‍ പോള്‍ അധ്യക്ഷനായ ജൂറിക്ക് മുമ്പിലെത്തിയത്.


