സംസ്ഥാനത്ത് 63 ബാറുകള്‍;വയനാട് ബാര്‍ രഹിത ജില്ല

കൊച്ചി: ഹൈക്കോടതി ഉത്തരവ് പ്രകാരം സംസ്ഥാനത്ത് ഇനിമുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന ബാറുകള്‍ 63 എണ്ണം മാത്രം. ഇതില്‍ എറണാകുളം മെയ് ഫ്‌ളവര്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നില്ല. വയനാട് സമ്പൂര്‍ണ ബാര്‍ രഹിത ജില്ലയാകും. എറണാകുളത്താണ് കൂടുതല്‍ ബാറുകള്‍(16 എണ്ണം). തൊട്ടുപിന്നില്‍ തിരുവനന്തപുരമാണ്. (14 എണ്ണം). കാസര്‍കോട്, പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ ഓരോ ബാര്‍ വീതം. ഇടുക്കിയില്‍ രണ്ടെണ്ണം. കോഴിക്കോട്, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ മൂന്ന് വീതം. മലപ്പുറത്ത് നാലെണ്ണം. കൊല്ലത്തും കോട്ടയത്തും കണ്ണൂരും അഞ്ച് ബാര്‍ വീതം.

Top