തിരുവനന്തപുരം: സംസ്ഥാനത്ത് 34,000 കോടി രൂപയുടെ റോഡ് വികസന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി. കഴക്കൂട്ടം ബൈപ്പാസ് നാലുവരിയാക്കുന്നതിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
വികസനത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് നിതിന്‍ ഗഡ്ക്കരി പറഞ്ഞു. കേരളത്തിന്റെ എല്ലാ വികസന ആവശ്യങ്ങളും കേന്ദ്രം ശ്രദ്ധപൂര്‍വ്വമാണ് പരിഗണിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ എല്ലാ അഭ്യര്‍ത്ഥനകളും അംഗീകരിക്കുന്നു. പാതാ വികസനത്തിന് ഭൂമിയേറ്റെടുക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
കഴക്കൂട്ടം മുതല്‍ ടെക്‌നോപാര്‍ക്ക് വരെ ഒരു എലിവേറ്റഡ് ഹൈവേ കൊണ്ടുവരാന്‍ കേന്ദ്രം സഹായിക്കണമെന്ന് മുഖ്യമന്ത്രി ഗഡികരിയോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്റെ പേര് പ്രോട്ടോക്കോള്‍ ലംഘിച്ച് ഉദ്ഘാടന ഫലകത്തില്‍ ഉള്‍പ്പെടുത്തിയതില്‍ സിപിഎം-കോണ്‍ഗ്രസ് എംഎല്‍എമാര്‍ പ്രതിഷേധിച്ചു.


