തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തും. ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാര്‍ച്ചിനു നേരെ പോലീസ് ലാത്തി ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ചാണ് ബന്ദ്. ലാത്തിചാര്‍ജില്‍ നിരവധി അധ്യാപകര്‍ക്ക് പരിക്കേറ്റിരുന്നു. ഹയര്‍ സെക്കന്‍ഡറി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രിന്‍സിപ്പല്‍മാരുടെ മാര്‍ച്ച്.
സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി മേഖലയില്‍ നാളെ വിദ്യാഭ്യാസ ബന്ദ്


