തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി കെ.എം.മാണി. ധനസമാഹരണത്തിന് അധിക വഴികള്‍ കണ്ടെത്തിയിട്ടുണ്ടെന്നും സാമ്പത്തിക അച്ചടക്ക നടപടികളുടെ ഭാഗമായി പുതിയ തസ്തികകള്‍ക്ക് 2015 മാര്‍ച്ച് 15 വരെ നിയന്ത്രണം ഏര്‍പ്പെടുത്തിയതായും മന്ത്രി നിയമസഭയില്‍ അറിയിച്ചു. ബജറ്റില്‍ വിഭാവനം ചെയ്തവിധത്തില്‍ നികുതി വര്‍ധിക്കാത്തതും കേന്ദ്രവിഹിതം കുറഞ്ഞതും സാമ്പത്തിക ഞെരുക്കത്തിനിടയാക്കിയിട്ടുണ്ട്. ചോദ്യോത്തരവേളയില്‍ പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ല: കെ.എം മാണി


