സംസ്ഥാനത്ത് വീണ്ടും ലോഡ്‌ഷെഡ്ഡിങ്

തിരുവനന്തപുരം: സംസ്ഥാനത്ത് അരമണിക്കൂര്‍ ലോഡ്‌ഷെഡ്ഡിങ് ഏര്‍പ്പെടുത്തുന്ന കാര്യം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിക്കും. കേന്ദ്ര വൈദ്യുതി ലഭ്യതയുടെ കുറവും പുറത്തുനിന്ന് വൈദ്യുതി കൊണ്ടുവരാനുള്ള ഇടനാഴി ലഭ്യമല്ലാത്തതും കാരണം മുന്നൂറ് മെഗാവാട്ടിന്റെ കുറവ് സംസ്ഥാനത്ത് ഉണ്ട്. ഇത് മറികടക്കാന്‍ മിക്കവാറും ദിവസങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നുണ്ട്.

സ്ഥിരമായി ലോഡ്‌ഷെഡ്ഡിങ് ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചാണ് മന്ത്രിസഭാ യോഗം തീരുമാനമെടുക്കുക. ബാര്‍ കോഴ ആരോപണവും മന്ത്രിസഭയില്‍ ചര്‍ച്ചയായേക്കും.

Top