തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ റോഡ് ഗതാഗതസുരക്ഷാ ബില്ലിനെതിരെ കേന്ദ്ര ട്രേഡ് യൂണിയന്‍ സംയുക്ത സമിതി പ്രഖ്യാപിച്ച 24 മണിക്കൂര്‍ വാഹനപണിമുടക്ക് സംസ്ഥാനത്ത് പൂര്‍ണം. ടാക്‌സി വാഹനങ്ങളും സ്വകാര്യ ബസുകളും നിരത്തില്‍ ഇറങ്ങിയില്ല.
സ്വകാര്യ വാഹനങ്ങള്‍ സംസ്ഥാനത്തുടനീളം നിരത്തിലിറങ്ങിയിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും എത്തിയ യാത്രക്കാരെ സഹായിക്കാന്‍ പോലീസും ചില സന്നദ്ധസംഘടനകളും രംഗത്തുണ്ട്. അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിരത്തിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്ന് സമരസമിതി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. കടകമ്പോളങ്ങളും ഹോട്ടലുകളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.


