സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പ് വരുത്താന്‍ പുതിയ നടപടികള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാര ഉറപ്പുവരുത്താന്‍ പുതിയനടപടികള്‍. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് ഭക്ഷ്യസുരക്ഷ വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്.

വിഷാംശമുള്ള പച്ചക്കറികള്‍ സംസ്ഥാനത്ത് തടയുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് ഉമ്മന്‍ചാണ്ടി കത്തെഴുതും. ജൂലൈ ആദ്യവാരം ഉദ്യോഗസ്ഥതല യോഗം വിളിച്ച് ചേര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.

ഭക്ഷ്യസുരക്ഷ വിഭാഗം ശക്തിപ്പെടുത്തുന്നതിനായി 2.45 കോടി രൂപയുടെ ഉപകരണങ്ങള്‍ വാങ്ങും. സര്‍ക്കാര്‍ വില്‍പ്പനശാലകളില്‍ മൂന്ന് മാസത്തിലൊരിക്കല്‍ പരിശോധന നടത്താനും വിപണിയിലുള്ള കറിപൗഡറുകളും മസാലകളും പരിശോധിക്കാനും യോഗത്തില്‍ തീരുമാനമായി.

Top