സംസ്ഥാനത്ത് നിര്‍ത്തി വെച്ചിരുന്ന വാഹന പരിശോധന വീണ്ടും ആരംഭിച്ചു. . .

തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമം ലംഘിക്കുന്നവര്‍ക്കുള്ള പിഴത്തുക വന്‍തോതില്‍ വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് നിര്‍ത്തി വെച്ചിരുന്ന വാഹന പരിശോധന ഇന്ന് മുതല്‍ വീണ്ടും ആരംഭിച്ചു.

രാവിലെ മുതല്‍ തന്നെ പൊലീസും മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരും പരിശോധനകള്‍ നടത്തി.

പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും പിഴത്തുക ഈടാക്കേണ്ടെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. നിയമലംഘനങ്ങള്‍ കണ്ടാല്‍ കോടതിയിലേക്ക് അയയ്ക്കുകയാണ് ചെയ്യുകയെന്നും പിഴത്തുക കോടതി തീരുമാനിക്കട്ടെയെന്നുമാണ് സര്‍ക്കാര്‍ നിലപാട്. നിയമലംഘനങ്ങള്‍ കുറയ്ക്കാന്‍ ബോധവത്കരണവും തുടരുകയാണ്.

Top