സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില ഉയര്‍ന്നതായി അനൂപ് ജേക്കബ്

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില ഉയര്‍ന്നതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്.

ഇക്കാര്യം അദ്ദേഹം നിയമസഭയെ രേഖാമൂലം അറിയിച്ചു. പാലിനും പച്ചക്കറിക്കും അമ്പത് ശതമാനം വില ഉയര്‍ന്നതായും മന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ അരിയുടെ വില 20 ശതമാനമാണ് വര്‍ധിച്ചത്. ഹോട്ടല്‍ ഭക്ഷണങ്ങളുടെ വിലയില്‍ 65 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായത്.

സവാളയുടെ വിലയില്‍ 89 ശതമാനവും വെളിച്ചെണ്ണയുടെ വിലയില്‍ 50 ശതമാനത്തിന്റേയും വര്‍ദ്ധനയുണ്ടായി.

ആന്ധ്രയില്‍ നിന്നുള്ള അരിയുടെ വരവ് നിലച്ചതാണ് വില ഉയരാന്‍ കാരണം. അതേസമയം, വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Top