തിരുവനന്തപുരം: ജെഡിയു സംസ്ഥാന പ്രസിഡന്റ് എം.പി വീരേന്ദ്രകുമാറുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ കൂടിക്കാഴ്ച മുന്നണി ബന്ധം ദൃഢമാക്കിയെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. ജെഡിയു വിന്റെ ആവശ്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച തുടരും. പാലക്കാട്ട് യുഡിഎഫിന്റെ തോല്‍വി സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടിയെടുക്കുമെന്നും സുധീരന്‍ വ്യക്തമാക്കി.
വിജിലന്‍സ് ഡയറക്ടര്‍ വിന്‍സെന്റ് എം. പോളിന്റെ പരാമര്‍ശങ്ങള്‍ ഗൗരമേറിയതാണെന്നും ബാര്‍ കോഴയില്‍ അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നും സുധീരന്‍ പറഞ്ഞു.


