തിരുവനന്തപുരം : തെക്കന്‍ കേരളത്തില്‍ കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് നല്‍കി.
തിങ്കളാഴ്ച വരെ വ്യാപകമായി മഴ പെയ്യും. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കും സാധ്യയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിനും വിനോദ സഞ്ചാരികള്‍ കടലില്‍ ബോട്ടിങ് നടത്തുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി.
ഏഴടിവരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തലുണ്ട്. കേരള തീരത്ത് രൂപപ്പെട്ട അന്തരീക്ഷ ചുഴിയാണ് കനത്ത മഴക്ക് കാരണം.


