സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര വിഹിതത്തിലെ കുറവ്: കെ.എം മാണി

തിരുവനന്തപുരം: സംസ്ഥാനം ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രവിഹിതത്തിലെ കുറവാണെന്ന് ധനമന്ത്രി കെ.എം. മാണി. രണ്ടു വര്‍ഷം കൊണ്ടു കേന്ദ്രത്തില്‍ നിന്ന് ലഭിയ്‌ക്കേണ്ട 2200 കോടി രൂപ കിട്ടിയില്ല. കഴിഞ്ഞ വര്‍ഷം മാത്രം കേന്ദ്ര വിഹിതത്തില്‍ 1,100 കോടി രൂപയുടെ കുറവാണ് ഉണ്ടായത്. ഇതുമൂലമാണ് നികുതി വര്‍ധിപ്പിക്കേണ്ടി വന്നത്. അതേസമയം വെള്ളക്കരം കുറയ്ക്കണമെന്ന ആവശ്യം മന്ത്രിസഭ പരിഗണിയ്ക്കും. എന്നാല്‍ മദ്യനയം സാമ്പത്തിക പ്രതിസന്ധിക്കു കാരണമായെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. മദ്യനയവും നികുതി വര്‍ധനവും കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

Top