സംസ്ഥാനത്തെ മെഡിക്കല്‍ പിജി സൂപ്പര്‍ സ്‌പെഷാലിറ്റി പ്രവേശനം: ഹര്‍ജി തള്ളി

കൊച്ചി: സംസ്ഥാനത്തെ മെഡിക്കല്‍ പിജി സൂപ്പര്‍ സ്‌പെഷാലിറ്റി കോഴ്‌സുകളിലക്കുള്ള പ്രവേശനത്തിന് 50 ശതമാനം സംവരണം അനുവദിച്ച സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്ത് ഡോ. മായങ്ക് ഭാരതി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കേരളത്തില്‍ ജനിക്കുകയും ഇവിടെ പഠിക്കുകയും ചെയ്ത അപേക്ഷകര്‍ക്ക് 50 ശതമാനം സംവരണം അനുവദിച്ച നടപടിക്കെതിരായാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

കേരളത്തിനു പുറത്ത് ജനിച്ചു വളര്‍ന്ന ഒരു വ്യക്തിയുടെയും അവകാശം തടയുന്നതല്ല സര്‍ക്കാര്‍ നടപടിയെന്നു ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ് ഉത്തരവില്‍ വ്യക്തമാക്കി. എല്ലാവര്‍ക്കും അഡ്മിഷന് ഒരുപോലെ മത്സരിക്കാനുള്ള അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

Top