സംസ്ഥാനത്തെ ഓട്ടോ-ടാക്‌സി പണിമുടക്ക് പിന്‍ വലിച്ചു

തിരുവനന്തപുരം: നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി സംസ്ഥാനത്തെ ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ നടത്തിവന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. സംയുക്ത സമരസമിതി ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ഈ മാസം 29ന് ഗതാഗത മന്ത്രിയുമായി വീണ്ടും ചര്‍ച്ച നടത്താമെന്ന് ഉറപ്പ് പറഞ്ഞതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.

ഐഎന്‍ടിയുസി ഒഴികെയുള്ള സംഘടനകളാണ് ഇന്നു പണിമുടക്കിയത്. സര്‍ക്കാര്‍ നിലപാട് ഇരട്ടത്താപ്പാണന്ന് ആരോപിച്ചാണ് നിരക്ക് വര്‍ധിപ്പിച്ചിട്ടും സമരം തുടരാന്‍ സംയുക്ത സമരസമിതി തീരുമാനിച്ചത്. മിനിമം ചാര്‍ജ് കൂട്ടിയതിനെ തുടര്‍ന്നാണ് ഐഎന്‍ടിയുസി പണിമുടക്കില്‍ നിന്നും പിന്‍മാറിയത്.

കഴിഞ്ഞ ദിവസം സംസ്ഥാനത്തെ കുറഞ്ഞ ടാക്‌സി നിരക്ക് 150 രൂപയായും ഓട്ടോ നിരക്ക് 20 രൂപയായും വര്‍ധിപ്പിച്ചിരുന്നു. ഈ വര്‍ധന അംഗീകരിക്കാനാവില്ലെന്നും സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്നും സംയുക്ത സമര സമിതി വ്യക്തമാക്കിയതോടെയാണ് ഇന്ന് സമരം നടന്നത്.

Top