സംസ്ഥാനത്തുടനീളമുള്ള ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തുടനീളമുള്ള ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യു െചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും ഫ്‌ലക്‌സ്‌ബോര്‍ഡുകള്‍ ആദ്യം മാറ്റിയതിനു ശേഷം ബാക്കിയുള്ളവയും നീക്കം ചെയ്യും. സംസ്ഥാനത്തെ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനുള്ള തീരുമാനം കൈക്കൊള്ളുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റബ്ബര്‍ വിലയിടിവു തടയാനായി റോഡ് ടാറിങ്ങിന് റബ്ബര്‍ ഉപയോഗിക്കും. ഇതിനായി ബി.പി.സി.എല്ലിനോട് ആവശ്യമായ ബിറ്റുമിന്‍ പി.ഡബ്യു.ഡി ആവശ്യപ്പെടുമെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കവേ മന്ത്രി വ്യക്തമാക്കി.

ഗാന്ധി ജയന്തി ദിനമായ നാളെ മുതല്‍ സംസ്ഥാനത്തുടനീളം ശുചീകരണ വാരമായി ആചരിയ്ക്കും. ഇക്കാര്യം ഓരോ ജില്ലയുടെയും ചുമതലയുള്ള മന്ത്രിമാരെ ഏല്‍പ്പിക്കുമെന്നും കൂട്ടിയ സ്റ്റാമ്പ് നികുതിയുടെയും രജിസ്‌ട്രേഷന്‍ ഫീസീന്റെയും കാര്യത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top