പ്രേമത്തിന്റെ വിജയാഘോഷത്തിന്റെ ഹരം മായും മുമ്പേ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ വിവാഹജീവിതത്തിലേക്ക് ചുവുടവയ്ക്കുന്നു. നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുടെ മകള്‍ അലീന മേരി ആന്റണിയാണ് വധു. ഓഗസ്റ്റ് 17ന് കൊച്ചിയിലാണ് വിവാഹനിശ്ചയം.
ഇരുകുടുംബങ്ങളും തീരുമാനിച്ചുറപ്പിച്ച വിവാഹമാണെന്ന് ആല്‍വിന്‍ ആന്റണി പറഞ്ഞു. വിവാഹനിശ്ചയത്തില്‍ സിനിമാരംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഓഗസ്റ്റ് 22നാണ് വിവാഹം.
ആലുവക്കാരനായ പോളിന്റേയും ഡെയ്‌സി ചാക്കോയുടേയും മകനാണ് അല്‍ഫോന്‍സ് പുത്രന്‍. ഉപരിപഠനത്തിനായി ചെന്നൈയിലാണ് അലീന.
നേരം എന്ന സിനിമയിലൂടെ വിജയസംവിധായകനായി അരങ്ങേറ്റം കുറിച്ച് അല്‍ഫോന്‍സ് പുത്രന്‍ പ്രേമത്തിലൂടെ റെക്കോര്‍ഡ് വിജയത്തിന്റെ അമരക്കാരനുമായി.


