ചലച്ചിത്ര സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ വിവാഹിതനായി. ചലച്ചിത്ര നിര്‍മ്മാതാവ് പനമ്പിള്ളി നഗര്‍ ആല്‍വിന്‍ ആന്റണിയുടേയും, എഞ്ചലീനയുടേയും മകള്‍ അലീന മേരി ആന്റണിയാണ് അല്‍ഫോണ്‍സ് പുത്രന്റെ കൈപിടിച്ചത്.
ആലുവ സെന്റ് ഡൊമനിക്‌സ് പള്ളിയില്‍ വെച്ചായിരുന്നു മിന്നു കെട്ടല്‍. നേരം, പ്രേമം എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍.
ആലുവ മാഞ്ഞൂരാന്‍ വീട്ടില്‍ പോള്‍ പുത്രന്റേയും, ഡെയ്‌സി ചാക്കോയുടേയും മകനാണ് അല്‍ഫോണ്‍സ്. വിവാഹ ചടങ്ങില്‍ ഫാ. തോംസണ്‍ സി.എം.ഐ മുഖ്യകാര്‍മ്മികത്വം വഹിച്ചു.
അല്‍ഫോണ്‍സ് പുത്രന്റെ സിനിമകളിലെ നായികമാരായ നസ്രിയ നസീം, സായ് പല്ലവി,അനുപമ,തമിഴ് നടന്‍ സിദ്ധാര്‍ത്ഥ്, നടന്‍ നിവിന്‍ പോളി തുടങ്ങിയവര്‍ വിവാഹച്ചടങ്ങുകളില്‍ പങ്കെടുത്തു.


