സംഘടനാവിഷയങ്ങള്‍ സി.പിഐ ദേശീയ നിര്‍വാഹകസമിതി യോഗം ചര്‍ച്ച ചെയ്യും

കേരളത്തിലെ സംഘടനാവിഷയങ്ങള്‍ സി.പിഐ ദേശീയ നിര്‍വാഹകസമിതി യോഗം ഇന്ന് ചര്‍ച്ചചെയ്യും. തിരുവനന്തപുരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിയെത്തുടര്‍ന്ന് സംസ്ഥാന സമിതി കൈക്കൊണ്ട നടപടികളുടെ തുടര്‍നടപടികളാകും ചര്‍ച്ചചെയ്യുക.

അതേസമയം, സംസ്ഥാനസമിതിയുടെ അച്ചടക്കനടപടിയില്‍ പ്രതിഷേധിച്ച് സി. ദിവാകരന്‍ കേന്ദ്രനേതൃയോഗങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്. അച്ചടക്ക നടപടി സംബന്ധിച്ച കൂടുതല്‍രേഖകള്‍സമര്‍പ്പിക്കാന്‍സംസ്ഥാനഘടകത്തോട് ദേശീയ നേതൃത്വം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് അന്വേഷണ കമ്മീഷന്റിപ്പോര്‍ട്ട് അടക്കമുള്ള തെളിവുകള്‍സംസ്ഥാനഘടകം നല്‍കി.

സംസ്ഥാന സമിതി കൈക്കൊണ്ട തീരുമാനത്തിന്റെ തുടര്‍നടപടികളാകും ഇന്ന് ദേശീയ നിര്‍വ്വാഹകസമിതിയില്‍ചര്‍ച്ചയാവുക.

Top