ഷൈന്‍ ടോം ചാക്കോ നായകനായ വിശ്വാസം അതല്ലേ എല്ലാം- ട്രെയിലര്‍ ഇറങ്ങി

കൊച്ചി: ഷൈന്‍ ടോം ചാക്കോ നായകനായ ജയരാജ് വിജയ് സംവിധാനം ചെയ്ത വിശ്വാസം അതല്ലേ എല്ലാം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

കൊക്കെയിന്‍ കേസില്‍ അറസ്റ്റിലായ ഷൈന്‍ ടോം ചാക്കോ ജാമ്യത്തിലങ്ങിയ ശേഷം എത്തുന്ന പുതിയ സിനിമയാണിത്.

വിശ്വാസം അതല്ലേ എല്ലാം സിനിമയുടെ ഷൂട്ടിംഗിനിടെയാണ് കൊക്കെയിന്‍ കേസില്‍ അറസ്റ്റിലാവുന്നത്. അറുപത് ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ജാമ്യത്തിലറങ്ങിയാണ് ചിത്രത്തിന്റെ ബാക്കി ഭാഗം പൂര്‍ത്തിയാക്കുന്നത്. അകപ്പെട്ടുപോയ എല്ലാ വിവാദങ്ങളെയും കുറിച്ച് ചില രസികന്‍ നമ്പറുകളും ചിത്രത്തിലുണ്ട്.

ജയരാജ് വിജയ് കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അന്‍സിബയാണ് നായിക. മനോജ് കെ ജയന്‍ , കലഭാവന്‍ ഷാജോണ്‍ , ശങ്കര്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. ചിത്രം ഈ മാസം അവസാനം തിയറ്ററുകളിലെത്തും.

Top