കോട്ടയം: എംജി സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഷീന ഷുക്കൂറിന്റെ വിദേശ യാത്രയെക്കുറിച്ചും ദുബായില്‍ നടത്തിയ പ്രസംഗത്തെക്കുറിച്ചും അന്വേഷിക്കാന്‍ ഗവര്‍ണര്‍ പി.സദാശിവം ഉത്തരവിട്ടു.
വൈസ് ചാന്‍സലര്‍ ബാബു സെബാസ്റ്റ്യനോടാണ് അന്വേഷിച്ചു റിപ്പോര്‍ട്ടു നല്കാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചത്.
ഉന്നത വിദ്യാഭ്യാസ രംഗത്ത വെല്ലുവിളികള്‍ സംബന്ധിച്ച് പഠനം നടത്താനെന്ന് കാണിച്ചാണ് പിവിസി വിദേശ യാത്രയ്ക്ക് അനുമതി വാങ്ങിയത്. ഇത് ലംഘിച്ച് രാഷ്ട്രീയ പാര്‍ട്ടിയുടെ യോഗത്തില്‍ ഷീന ഷുക്കൂര്‍ സംസാരിച്ചതിനെക്കുറിച്ചാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ അന്വേഷണത്തിനു നിര്‍ദ്ദേശം നല്കിയത്.
കെഎംസിസിയുടെ ചെറുവത്തൂര്‍ യൂണിറ്റ് ദുബായില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രോ വിസി പ്രസംഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ വാര്‍ത്താ ചാനലുകള്‍ പുറത്തുവിട്ടിരുന്നു.


