ഷാരുഖ് മൂന്നാമത്തെ മകന്റെ ചിത്രം പുറത്തുവിട്ടു

ബോളിവുഡ് കിങ്ഖാന്‍ ഷാരുഖ് ഖാന്റെ മൂന്നാമത്തെ മകന്റെ ചിത്രം പുറത്തുവിട്ടു. ഈദ് ആശംസകളോടൊപ്പം ട്വിറ്റര്‍ പേജിലാണ് മകനോടൊത്തുള്ള ചിത്രം ഷാരൂഖ് പോസ്റ്റ് ചെയ്തത്. എബ്രാം എന്നാണ് കുട്ടിയുടെ പേര്. ഷാരുഖിനും ഭാര്യ ഗൗരിക്കും മൂന്ന് കുട്ടികളാണുള്ളത്. ആര്യന്‍, സുഹാന എന്നിവരാണ് മറ്റു രണ്ടുമക്കള്‍. 2013 ലാണ് എബ്രാം പിറന്നത്. ഷാരുഖിന്റെ പുതിയ ചിത്രമായ ഹാപ്പി ന്യൂയര്‍ റിലീസിനായി ഒരുങ്ങുകയാണിപ്പോള്‍. ഫറാഖാന്‍ ചിത്രം സംവിധാനം ചെയ്യുന്നു. ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക.

Top