ഷാങ്ഹായ് മാസ്റ്റേഴ്‌സ്: ദ്യോകോവിചും ഫെഡറും ക്വാര്‍ട്ടറില്‍

ഷാങ്ഹായ്: നൊവാക് ദ്യോകോവിചിനും റോജര്‍ ഫെഡറര്‍ക്കും ഷാങ്ഹായ് മാസ്റ്റേഴ്‌സില്‍ മുന്നേറ്റം. നിലവിലെ ചാമ്പ്യനായ ദ്യോകോവിച് മൂന്നാം റൗണ്ടില്‍ മിഖായല്‍ കുകുഷ്‌കിനെയാണ് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് റോബര്‍ട്ടോ ബാറ്റിസ്റ്റ അഗ്യൂറ്റിനെതിരെയാണ് ഫെഡററുടെ ജയം.

ലോക ഒന്നാം നമ്പര്‍ താരമായ ദ്യോകോവിചിന് അത്ര അനായാസമായിരുന്നില്ല വിജയം. ആദ്യ സെറ്റ് 6-3ന് ദ്യോകോവിച് നേടി. ശക്തമായി തിരിച്ചടിച്ച മിഖായല്‍ 4-6ന് രണ്ടാം സെറ്റ് നേടിയതോടെ മത്സരം കടുത്തു. മൂന്നാമത്തെ സെറ്റില്‍ ദ്യോകോവിചിന്റെ പരിചയ സമ്പത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ലോക എണ്‍പത്തിയഞ്ചാം റാങ്കുകാരനായ മിഖായലിന് കഴിഞ്ഞില്ല.

ക്വാര്‍ട്ടറില്‍ ബെന്നറ്റിയൂവാണ് ഫെഡററുടെ എതിരാളി. ആന്‍ഡി മുറയെ അട്ടിമറിച്ച ഡേവിഡ് ഫെററെ ദ്യോകോവിച് ക്വാര്‍ട്ടറില്‍ നേരിടും.

Top