പ്രതീക്ഷിച്ചതു പോലെ ഷവോമി റെഡ്മി 2ന് വില കുറച്ചു. റെഡ്മി ഇറങ്ങിയ വിലയേക്കാള്‍ 1000 രൂപയാണ് കുറച്ചത്.
ഇന്ന് മുതൽ കമ്പനിയുടെ ഓൺലൈൻ സ്റ്റോർ ആയ Mi.comലും ഫ്‌ലിപ് കാർട്ട്, ആമസോൺ, സ്‌നാപ് ഡീൽ, ദ മൊബൈൽ സ്റ്റോർ, എയർടെൽ റീടെയ്ൽ സ്റ്റോർ തുടങ്ങിയവയിൽ 5,999 രൂപക്ക് ലഭിക്കും.
മാർച്ച് 24ന് 6,999 രൂപക്കാണ് റെഡ്മി 2 ആദ്യമായി പുറത്തിറങ്ങിയത്. സിയോമി റെഡ്മി 2 വിന് വില. ഡ്യൂവൽ സിം, 4.7ഇഞ്ച് HD ഡിസ്‌പ്ലെ, 8GB ഇന്റേണൽ മെമ്മറി, 2,200mAh ബാറ്ററി, 4G LTE സപ്പോർട്ട്, 8 മെഗാ പിക്‌സൽ റിയർ കാമറ, 2 മെഗാ പിക്‌സൽ ഫ്രന്റ് കാമറ തുടങ്ങിയ പ്രത്യേകതകൾ റെഡ്മി 2 വിന് ഉണ്ട്.
കൂടാതെ അഡ്രിനോ 306 GPUവിനോടൊപ്പം 1.2 ജിഗാഹെർട്‌സ് ക്വാഡ് കോർ സ്‌നാപ് ഡ്രാഗൺ 410 CPUവും 1GB RAMഉം റെഡ്മി 2 വിന് ഉണ്ട്.


