ഷവോമി എംഐ 5ഉം എംഐ 5 പ്ലസും വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുന്നു

ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ ഷവോമി എംഐ 4ഐ ഇറക്കിയതിന് പിന്നാലെ എംഐ 5ഉം എംഐ 5 പ്ലസും ഇറക്കാന്‍ ഒരുങ്ങുന്നു. ചൈനീസ് സോഷ്യല്‍ മീഡിയ ബെബ്ബിയോവില്‍ ഈ ഫോണിന്റെ പ്രത്യേകതകള്‍ ചോര്‍ന്നു.

5.2 ഇഞ്ചാണ് എംഐ 5ന്റെ വലിപ്പം എന്നാണ് സൂചനകള്‍. അതായത് മുന്‍ ഫ്‌ലാഗ്ഷിപ്പ് മോഡലിനേക്കാള്‍ 0.2 ഇഞ്ച് കൂടുതല്‍ വലിപ്പം ലഭിക്കും. 3ജിബിയോ, 4ജിബിയോ ആയിരിക്കും റാം ശേഷി. 16 എംപി പിന്‍ക്യാമറയും, 8 എംപി മുന്‍ക്യാമറയും ഈ ഫോണിന് ഉണ്ടാകും. സ്‌നാപ് ഡ്രാഗണ്‍ 810 പ്രോസസ്സര്‍ ഫോണിന്റെ ശേഷി നിര്‍ണ്ണയിക്കുക.

ഐഫോണിലെ പോലെ ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ സംവിധാനം ഈ ഫോണിനുണ്ടാകും എന്നാണ് സൂചനകള്‍.

എന്നാല്‍ ഇതേ മോഡലിന്റെ പ്ലസ് പതിപ്പ് 6 ഇഞ്ചായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. 2കെ ഡിസ്‌പ്ലേയാണ് മറ്റോരു പ്രത്യേകത. 4ജിബി റാം ഉണ്ടാകുവാനാണ് സാധ്യത. ക്യാമറ മോഡല്‍ എംഐ 5ന്റെ പോലെ തന്നെയാണ്.

Top