വിവാദങ്ങളില്‍നിന്ന് മുക്തയായ ശേഷം ശ്വേതാ ബസു പ്രസാദ് സിനിമാരംഗത്തേക്ക് മടങ്ങി വരവിനൊരുങ്ങുന്നു. വിവാദങ്ങള്‍ക്ക് ശേഷമുള്ള ആദ്യ സിനിമയ്ക്കുള്ള കരാറില്‍ ശ്വേത ഒപ്പിട്ടു. മറാത്തി-ബംഗാളി ദ്വിഭാഷയില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് ശ്വേത അഭിനയിക്കുന്നത്.
പേരിട്ടിട്ടില്ലാത്ത ഈ മറാത്തിബംഗാളി ചിത്രം അമിത് ഖന്നയാണ് സംവിധാനം ചെയ്യുന്നത്. നാസിക് കൊല്‍ക്കത്ത എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടക്കുക
നേരത്തെ മറ്റ് ചില ചിത്രത്തിലൂടെ മടങ്ങി വരവിന് ശ്വേത ശ്രമിച്ചിരുന്നെങ്കിലും അതിനു കഴിഞ്ഞിരുന്നില്ല


