ശ്രുതി ഹാസനും ഇമ്രാന്‍ ഖാനും വീണ്ടും ഒന്നിക്കുന്നു. ആര്‍.എസ്.പ്രസന്ന തമിഴില്‍ സംവിധാനം ചെയ്ത കല്യാണ സമയാല്‍ സാധം എന്ന സിനിമയുടെ ഹിന്ദി റീമേക്കിലാണ് ഇരുവരും ഒന്നിക്കുന്നത്. തമിഴില്‍ പ്രസന്ന, ലേഖ വാഷിങ്ടണ്‍ എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളായത്.
ബോളിവുഡില്‍ ശ്രുതി ഹാസന്‍ അരങ്ങേറിയത് ഇമ്രാനൊപ്പമായിരുന്നു. 2009ല്‍ ഇറങ്ങിയ ലക്ക് എന്ന സിനിമ പക്ഷേ, പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റാതെ പോയിരുന്നു.
ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. അടുത്ത വര്‍ഷം ചിത്രം തീയേറ്ററുകളില്‍ എത്തും.
സൂര്യയ്‌ക്കൊപ്പം സിങ്കം 3 എന്ന സിനിമയിലും ശ്രുതി അഭിനയിക്കുന്നുണ്ട്. വിജയ് നായകനാവുന്ന പുലി അടക്കം ഒരുപിടി ചിത്രങ്ങളാണ് ഈ വര്‍ഷം ശ്രുതിയുടെ അക്കൗണ്ടിലുള്ളത്.


