ന്യൂഡല്‍ഹി: ശ്രീശാന്തിന്റെ വിലക്ക് നീക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍. ആവശ്യമെങ്കില്‍ ബി.സി.സി.ഐ പ്രത്യേക പ്രവര്‍ത്തക സമിതി ചേരുമെന്നും അദ്ദേഹം പറഞ്ഞു.
ഐ.പി.എല്‍ വാതുവയ്പ് കേസില്‍ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിരുന്നു. കുറ്റ വിമുക്തനായതിനാല്‍ ശ്രീശാന്തിനെതിരെയുള്ള വിലക്ക് നീക്കണമെന്ന് പരക്കെ ആവശ്യമുയര്‍ന്നിരുന്നു. ശ്രീശാന്തിന്റെ വിലക്ക് നീക്കാന്‍ ബി.സി.സി.ഐയോടെ ആവശ്യപ്പെടുമെന്ന് കെ.എസി.എയും പറഞ്ഞിരുന്നു.


