തെന്നിന്ത്യന്‍ നടി രമ്യാ കൃഷ്ണന്‍ മുന്‍ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ അമ്മയാകുന്നു. മലയാളത്തിലടക്കം ചിത്രീകരണമാരംഭിക്കുന്ന ബഹുഭാഷാ ചിത്രത്തിലാണ് ശ്രീയുടെ അമ്മയുടെ വേഷത്തില്‍ രമ്യ എത്തുന്നത്. സന യദിറെഡ്ഡിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെയാവും ഇരുവരും അവതരിപ്പിക്കുക.
ക്രിക്കറ്റാണ് സിനിമയുടെ പ്രമേയം. സിനിമയില്‍ ക്രിക്കറ്റ് താരമായി പ്രത്യക്ഷപ്പെടുന്ന ശ്രീയുടെ കോച്ചിന്റെ വേഷത്തിലും രമ്യ പ്രത്യക്ഷപ്പെടുന്നുണ്ട്. ബാഹുബലിയില്‍ തീര്‍ത്ത ശക്തമായ തിരിച്ചുവരവിന്റെ പ്രതിഫലനം പുതിയ ചിത്രത്തിലും പ്രതീക്ഷിക്കാമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
ഏറെ നാളത്തെ പ്രമോഷന്‍ വര്‍ക്കുകള്‍ക്ക് ശേഷമാണ് ശ്രീയുടെ പുതിയ ചിത്രം ഷൂട്ടിങ്ങിനൊരുങ്ങുന്നത്. ശ്രീശാന്ത് അഭനയിക്കുന്ന ആദ്യ ചിത്രവും ഇതുതന്നെ. കഥാമൂല്യം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായി ചിത്രത്തിന്റെ പേര് അണിയറപ്രവര്‍ത്തകര്‍ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.


