ശ്രീലങ്കയില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ വെടിവയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

കൊളംബോ : ശ്രീലങ്കയില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരുക്കേറ്റു. ഒരു സ്ത്രീയാണ് മരിച്ചത്.

തോക്കുമായെത്തിയ സംഘം റാലിക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ശ്രീലങ്കന്‍ ധനമന്ത്രി രവി കരുണ നായകെ പങ്കെടുത്ത ചടങ്ങിലാണ് വെടിവയ്പ്പുണ്ടായത്. ഉടന്‍ തന്നെ മന്ത്രിയെ സ്ഥലത്തുനിന്നു മാറ്റി.

രണ്ട് വാഹനങ്ങളിലായെത്തിയ അക്രമികള്‍ വെടിവച്ച ശേഷം ആ വാഹനത്തില്‍ തന്നെ രക്ഷപ്പെടുകയായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Top