കൊളംബോ: കാലാവധി അവസാനിക്കാന്‍ എട്ട് മാസം കൂടി ശേഷിക്കെ പാര്‍ലമെന്റ് പിരിച്ചുവിട്ടുകൊണ്ട് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന ഉത്തരവിറക്കി. നിശ്ചയിച്ചതിലും നേരത്തെ ആഗസ്റ്റ് പകുതിയോടെ രാജ്യത്ത് തിരഞ്ഞെടുപ്പിന് വഴിയൊരുക്കുകയാണ് ലക്ഷ്യം.
പാര്‍ലമെന്റ് പിരിച്ചുവിട്ടുകൊണ്ട് പ്രസിഡന്റ് ഒപ്പുവെച്ച ഗസറ്റ് വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. ആഗസ്റ്റ് 17ന് പൊതുതിരഞ്ഞെടുപ്പ് നടക്കുമെന്നാണ് അറിയുന്നത്. പുതിയ പാര്‍ലമെന്റിന്റെ ആദ്യ സമ്മേളനം സെപ്റ്റംബര്‍ 1ന് നടക്കും. റെനില്‍ വിക്രമസിംഗെ സര്‍ക്കാര്‍ നൂറ് ദിനം പൂര്‍ത്തിയാക്കുന്ന ഏപ്രില്‍ 23ന് പാര്‍ലമെന്റ് പിരിച്ചുവിടുമെന്നാണ് നേരത്തെ പ്രസിഡന്റ് ഉറപ്പു നല്‍കിയിരുന്നത്.


